CS

CS

COMPANY SECRETARY

എന്താണ് കമ്പനി സെക്രട്ടറി

ഡോക്ടർ എഞ്ചിനീയർ അഭിഭാഷകർ ഓഡിറ്റർ എന്നിവരെ പോലെ പ്രൊഫഷണൽ ആണ് ഈ കമ്പനി സെക്രട്ടറി. കമ്പനികൾ നിയമപ്രകാരം നടപ്പിലാക്കേണ്ടവ യഥാസമയം പാലിക്കുണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് കമ്പനി സെക്രട്ടറിയുടെ പ്രധാന ചുമതല. കൂടാതെ കമ്പനി നിയമങ്ങൾ, വിദേശ വിനിമയ ചട്ടങ്ങൾ, കോർപ്പറേറ്റ് നികുതി കാര്യങ്ങൾ, ഓഹരി ഇഷ്യൂ,  എന്നിവയിൽ കമ്പനിക്ക്  വിദഗ്‌ദ്ധ  ഉപദേശം നൽകേണ്ടത് കമ്പനി സെക്രട്ടറിയാണ്. അതുകൊണ്ടു തന്നെ കമ്പനി സെക്രട്ടറിയ്ക്കു കമ്പനിയ്ക്കു അകത്തും പുറത്തും ലഭിക്കുന്ന പദവി ഉന്നതമാണ്. കമ്പനി നിയമം അനുസരിച്ചു അഞ്ചുകോടിയിൽ കവിഞ്ഞ അടച്ചു തീർത്ത മൂലധനമുള്ള എല്ലാ കമ്പനികൾക്കും കമ്പനി സെക്രട്ടറി എന്ന പേരിൽ ഒരു ഉദ്യോഗസ്ഥനെ നിയമിക്കേണ്ടത് നിർബന്ധമാണ്.

ഇങ്ങനെ നിയോഗിക്കപ്പെടുന്ന കമ്പനി സെക്രട്ടറി പ്രസ്തുത കമ്പനിയുടെ പഠന ഉദ്യോഗസ്ഥരിൽ ഒരാളായിരിക്കും. പത്തുകോടിയിൽ കൂടുതൽ അടച്ചു തീർത്തു മൂലധനമുള്ള കമ്പനികളിൽ കമ്പനി സെക്രട്ടറിയെ കീ മാനേജീരിയൽ പേഴ്‌സണലായി  നിയോഗിച്ചേ പറ്റു. കമ്പനിയുടെ ഭരണ സമിതിയുടെയും ഓഹരി ഉടമകളുടെയും യോഗങ്ങൾ വിളിച്ചു കൂട്ടുന്നതിനോടൊപ്പം പ്രസ്തുത യോഗങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കുന്നതിലും കമ്പനി സെക്രട്ടറി മുഖ്യപങ്കു വഹിക്കുന്നു. ഒരു പ്രൊഫഷണൽ എന്ന നിലയിൽ ഉപദേശങ്ങൾക്കും മറ്റു കാര്യാ നിവൃത്തികൾക്കുമായി ഒരു സ്ഥാപനത്തിലെ എല്ലാവരും ഇദ്ദേഹത്തെ ഉറ്റുനോക്കുന്നു. കമ്പനി സെക്രട്ടറി ആകാൻ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന പരീക്ഷകൾ പാസാകേണ്ടതുണ്ട്. മൂന്ന് വര്ഷകാലയളവിനുള്ളിൽ സമർത്ഥരായ ഒരു കുട്ടിക്ക് ഈ പരീക്ഷ പാസാകാം.

HOW TO BECOME CS

ജോലി സാധ്യതകൾ

അക്കൗണ്ടിംഗ് സ്റ്റാൻഡേർഡ്‌സ് പോലെ സെക്രട്ടറിയൽ സ്റ്റാൻഡേർഡ് നിലവിൽ വന്നത് ഈ പ്രൊഫഷണലുകളുടെ ഡിമാൻഡ് കൂടിയിട്ടുണ്ട്. കമ്പനി നിയമത്തിന്റെ വകുപ്പ് പ്രകാരം മാനേജിങ് ഡയറക്ടർ കമ്പനി സെക്രട്ടറി,ചീഫ് ഫിനാൻഷ്യൽ ഓഫീസർ , എന്നിവരെ ‘ കീ മാനേജീരിയൽ പേർസണൽ വിഭാഗത്തിൽ പെടുത്തി ഉയർന്ന സ്ഥാനം നൽകിയിട്ടുണ്ട്. ഈ മൂന്ന് പേരിൽ കമ്പനി സെക്രട്ടറിയ്ക്കു മാത്രമേ വിദ്യാഭ്യാസ യോഗ്യത കമ്പനി നിയമത്തിൽ നിഷ്കര്ഷിട്ടുള്ളു . കമ്പനി സെക്രട്ടറിമാരെ നിയമിക്കാത്ത കമ്പനികൾക്ക് ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ട്. അതുകൊണ്ടു സ്വകാര്യ പൊതുമേഖലയിലുള്ള കമ്പനി ബാങ്കിങ് ഇൻഷുറൻസ് കമ്പനികളും കമ്പനി സെക്രട്ടറിമാരുടെ നിയമനത്തിന് മുൻ്ഗണന നൽകുന്നുണ്ട്. ചുരുക്കത്തിൽ യോഗ്യത നേടി ജോളി ലഭിച്ച ദിവസം തന്നെ ബോർഡ് റൂമിൽ കയറാനും ബോർഡ് ഓഫ് ഡയറക്ടർ നും മാനേജിങ് ഡിറക്ടറിനും ഒക്കെ ഉപദേശങ്ങൾ നൽകി നല്ലൊരു കോർപ്പറേറ്റ് ഗവേര്ണസ് ഉറപ്പാക്കാൻ കഴിയുന്ന പ്രൊഫഷണൽ മറ്റൊന്നില്ല.

അഞ്ചുകോടിയിലേറെ മൂലധനമുള്ള എല്ലാ കമ്പനികളിലും ഓഹരി വിപണിയിൽ ലിസ്റ്റു ചെയ്തിട്ടുള്ള കമ്പനികളിലും മുഴുവൻ സമയ കമ്പനി സെക്രട്ടറി വേണം. കേന്ദ്ര ഗവണ്മെന്റ് സുപ്പീരിയൽ പോസ്റ്റുകളിലേക്കുള്ള നിയമങ്ങളിലേക്കു കമ്പനി സെക്രട്ടറിമാരെ പരിഗണിക്കുന്നുണ്ട്.
ഇന്ത്യൻ ബാങ്ക് അസോസിയേഷൻ കമ്പനി സെക്രട്ടറിഷിപ് പാസായ ഉദ്യോഗസ്ഥരെ ഇൻക്രെമെന്റ് കൂടാതെ ഓഫീസർ കേഡറിൽ ഉദ്യോഗക്കയറ്റം നൽകി പ്രോത്സാഹിപ്പിക്കുന്നു.ഇത് കൂടാതെ നിരവധി മേഖലകളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കമ്പനി സെക്രട്ടറിമാരെ നിയമിക്കുന്നുണ്ട്.
കമ്പനി ലോബോർഡ്/നാഷണൽ കമ്പനി ലോ ട്രിബുണൽ പാസ്സായവർക്കും അപേക്ഷിക്കാം. യൂണിവേഴ്സിറ്റികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കമ്പനി സെക്രട്ടറി ഷിപ് പാസ്സായവരെ അദ്ധ്യാപകനായും ഡയറക്ടർ ആയും നിയോഗിക്കാറുണ്ട്.

പുതിയ നിയമപ്രകാരം ഒരു കമ്പനിയുടെ അടച്ചു തീർത്ത മൂലധനം കോടിയോ വിറ്റു വരവ് കോടിയോ ആണെങ്കിൽ ഒരു പ്രാക്ടിസിങ് കമ്പനി സെക്രട്ടറി , സെക്രട്ടറിയൽ ഓഡിറ്റിങ് നടത്തേണ്ടതാണ്. അതുപോലെ എല്ലാ പബ്ലിക് കമ്പനികളുടെയും ലക്ഷം മൂലധനമോ കോടി വിറ്റുവരവോ ഉള്ള പ്രൈവറ്റ് കമ്പനികളുടെയും വാർഷിക റിട്ടേൺകളിലും പ്രാക്ടിസിങ് കമ്പനി സെക്രട്ടറിയുടെ സർട്ടിഫിക്കേഷൻ നിർബന്ധമാണ്.

 

FEE STRUCTURE

STAGE REGISTRATION FEE COACHING FEE DURATION QUALIFICATION
FOUNDATION 4500+500 14000 6 MONTHS PLUSTWO
EXECUTIVE 9000+500 35000(2 MODULES) 1 YEAR(2 MODULES) DEGREE / FOUNDATION
PROFESSIONAL 12000 5000 PER PAPER 1YEAR EXECUTIVE PASSED

OUR COURSES

COURSE DETAILS

Company Secretary course consists of three main stages. They are –

  • Foundation Programme
  • Executive Programme
  • Professional Programme

 

ELIGIBILITY CRITERIA

  • Foundation Programme: 10+2 pass or equivalent students of Arts, Science or Commerce stream (Excluding Fine Arts)
  • Executive Programme: can be pursued by a Graduate of all streams except Fine Arts.
  • Professional Programme: can be pursued only after clearing the Executive Programme of CS Course

Curriculum is empty
0.0

0 ratings

5 star
0%
4 star
0%
3 star
0%
2 star
0%
1 star
0%